ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 
Kerala

ഉമ്മൻചാണ്ടി പൊതു പ്രവർത്തകർക്ക് എന്നും ജ്വലിക്കുന്ന മാതൃക; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനം കാരുണ്യത്തിന്റെ മുഖമായിരുന്നുവെന്നും പൊതു പ്രവർത്തകർക്ക് എന്നും ജ്വലിക്കുന്ന മാതൃകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

പൊതുജനങ്ങൾക്ക് വേണ്ടി മരിക്കുംവരെ പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. യാതൊരു വേർതിരിവുമില്ലാതെ എല്ലാവർക്കും ഒരേ മനസോടെ സഹായങ്ങൾ ചെയ്തു. അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവർത്തിച്ചു. അദ്ദേഹം എല്ലാ പൊതു പ്രവർത്തകർക്കും മാതൃകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

ഭരണാധികാരിയായും രാഷ്ട്രീയക്കാരനായും അനേകർക്ക് അദ്ദേഹം കാരുണൃം ചൊരിഞ്ഞ പ്രകാശ ഗോപുരമായി. ബൈബിളിലെയും ഭഗവദ്ഗീതയിലെയും ഖുറാനിലെയും ദർശനങ്ങൾ തന്റെ ജീവിതത്തിലൂടെ പ്രാവർത്തികമാക്കി ആയിരങ്ങളെ സ്നേഹം കൊണ്ട് ചേർത്ത് പിടിച്ചു.

ആലംബഹീനരായ മനുഷ്യർക്ക് അത്താണിയായ ഉമ്മൻചാണ്ടിയുടെ ജീവിതം ചരിത്രത്തിൽ എന്നും ജ്വലിച്ചുനിൽക്കുമെന്നും ഗവർണർ പറഞ്ഞു. ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സാധാരണ ജനങ്ങൾക്കിടയിൽ നിൽക്കുന്ന ക്രിസ്തുവാണ് ഉമ്മൻചാണ്ടിയെന്ന് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൂരോപ്പട ളാക്കാട്ടൂരിൽ ആരംഭിക്കുന്ന ഉമ്മൻചാണ്ടി സ്പോർട്സ് അരീന ഗോൾ ടർഫിൻ്റെ ശിലാഫലകം അനാച്ഛാദനവും ഗവർണർ നടത്തി. ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കുള്ള സ്കോർഷിപ്പ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും, വീൽചെയർ വിതരണവും ഗവർണർ നിർവഹിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ശശി തരൂർ എം.പി , സാദിക്കലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു