തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. നിലവിൽ ഡാമിന്‍റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 20 സെന്‍റിമീറ്ററായി ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്‌ടർ മുന്നറിയിപ്പ് നൽകി.