asha workers 
Kerala

ആശ വർക്കർമാരുടെ പ്രതിഫലം കൂട്ടി; 31.35 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ആശ വർക്കർമാരുടെ പ്രതിഫലം കൂട്ടി. 1000 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 6000 രൂപയായിരുന്ന പ്രതിഫലം 7000 രൂപയായി ഉയറുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും കെ.എൻ ബാലഗോപാൽ പറഞ്ഞു.

പൂർണമായും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിഫലം 26,125 പേർക്ക് ലഭിക്കും. ഇതു കൂടാതെ കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക്‌ 2,000 രൂപ ഇൻസെന്റീവും നൽകി വരുന്നുണ്ട്. അതേസമയം കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.‌എം) പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുക മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ