മാതാപിതാക്കൾക്കൊപ്പം പോവാൻ തയാറാവാതെ കഴക്കൂട്ടത്തെ 13 കാരി; ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി 
Kerala

മാതാപിതാക്കൾക്കൊപ്പം പോവാൻ തയാറാവാതെ കഴക്കൂട്ടത്തെ 13 കാരി; ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി

തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം പോകുന്നില്ലെന്ന് കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ 13 കാരി. അമ്മ വ‍്യക്കു പറഞ്ഞതിലാണ് കുട്ടി വീടുവിട്ടിറങ്ങിയത്. പിന്നീട് വിശാഖപട്ടണത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടി സിഡബ്ല്യൂസിയുടെ സംരക്ഷണത്തിലായിരുന്നു.

കൗൺസിലിങ്ങിനു ശേഷം കുട്ടിയെ അസമിലേക്ക് കൊണ്ടുപോവാൻ മാതാപിതാക്കൾ എത്തിയെങ്കിലും കുട്ടി ഒപ്പം പോവാൻ തയാറായില്ല. കുട്ടിയെ നിർബന്ധിച്ച് കൊണ്ടുപോവാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും സിഡബ്ല്യൂസിസി അംഗങ്ങൾ തടയുകയായിരുന്നു. തുടർന്ന് പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം പോവാൻ തയാറാവാത്ത കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പു വരുത്തുമെന്ന് സിഡബ്ല്യൂസി അറിയിച്ചു.

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്