തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമ സഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കറും മുന്‍ മന്ത്രിയും മുൻ ഗവർണറുമായ വക്കം പുരുഷോത്തമനും ചരമോപചാരം അര്‍പ്പിച്ച് സഭ സമ്മേളനം പുരോഗമിക്കുകയാണ്. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.ആൾക്കൂട്ടത്തെ ഊർജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി റോഷി അഗസ്റ്റ്യൻ തുടങ്ങിയ നിരവധി പേർ ഉമ്മൻ ചാണ്ടിയുടെയും വക്കം പുരുഷോത്തമന്റേയും വിയോഗത്തിൽ അനുസ്മരണം അറിയിച്ചു. അനുസ്മരണത്തിനുശേഷം 53 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായി സഭയില്‍ തുടര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ ഇരിപ്പിടം മുന്‍നിരയില്‍ നിന്ന് മാറ്റി സീറ്റുകള്‍ പുനഃക്രമീകരിക്കും.
ഡോ. വന്ദനാ ദാസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ഓര്‍ഡിനന്‍സിന് പകരമുള്ള ആരോഗ്യരക്ഷാ സേവനപ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ബില്‍ നാളെ സഭയിലെത്തും. പ്രധാനമായും നിയമ നിര്‍മാണം ലക്ഷ്യമിട്ട് ചേരുന്ന ഈ സമ്മേളനം 12 ദിവസം നീളും. ഇന്ന് ആരംഭിച്ച് ഈ മാസം 24ന് സമീപിക്കുന്ന രീതിയിലാണു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടുദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. ഓര്‍ഡിനന്‍സിന് പകരം വരുന്ന രണ്ടു ബില്ലുകളും നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം വരുന്ന രണ്ട് ബില്ലുകളുമുള്‍പ്പെടെ സുപ്രധാനമായ 14 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സഭയുടെ പരിഗണനക്കെത്തുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ പരിഗണന 21 നാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളിലെ നിയമ നിര്‍മാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കും. നിലവില്‍ ഈ മാസം 11, 18 തീയതികളാണ് അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്ക്കായിട്ടാണു വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ അരോഗ്യ കേന്ദ്രങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷക്കായുള്ള കേരള ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേഴ്സണ്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് അന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ 2023, കേരള ടാക്സേഴ്സ് (ഭേദഗതി) ബില്‍ 2023 എന്നിവയാണ് ഓര്‍ഡിനന്‍സിനു പകരമായി സഭയിലെത്തുന്ന ബില്ലുകള്‍. 14നും 15നും സഭ ചേരില്ല.
ഒപ്പം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷമെത്തുന്ന കേരള ലൈവ്സ്റ്റോക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്സ്ചര്‍ (റെഗുലേഷന് ആന്‍ഡ് മാനുഫാക്ചേര് ആന്‍ഡ് സെയില്‍) ബില്‍ 2022, കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മൂന്നാം ഭേദഗതി) ബില്‍ 2022 എന്നീ രണ്ടു ബില്ലുകളും സഭ പരിഗണിക്കും. ഇതോടൊപ്പം കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഭേദഗതി) ബില്‍ 2021 (ബില്‍ നമ്പര്‍ 38), ദി പേയ്മെന്റ് സാലറീസ് ആന്‍ഡ് അലവന്‍സ് (ഭേദഗതി) ബില്‍ 2022 (ബില്‍ നമ്പര്‍ 107), കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് പേയ്മെന്റ് ഓഫ് ഫയര്‍ വേജസ് (ഭേദഗതി) ബില്‍ 2022 (ബില്‍ നമ്പര്‍ 142), ശ്രീ പണ്ടാരവക ലാന്‍ഡ്സ് (വെസ്റ്റിങ് ആന്‍ഡ് എന്‍ഫ്രാഞ്ചൈസ്മെന്റ്) ഭേദഗതി ബില്‍ 2022 (ബില്‍ നമ്പര്‍ 143), കേരള ഡയറി ഫാമേഴ്സ് വെല്‍ഫയര്‍ ഫണ്ട് (ഭേദഗതി) ബില്‍ 2023 (ബില്‍ നമ്പര്‍ 156), കേരള പബ്ലിക് സര്‍വീസ് കമ്മിഷന് (അഡീഷനല്‍ ഫംങ്ഷന് ആസ് റെസ്പെക്റ്റ് സേര്ട്ടന് കേര്പ്പറേഷന്സ് ആന്‍ഡ് കമ്പനീസ്) ഭേദഗതി ബില്‍ 2023 (ബില്‍ നമ്പര്‍ 159), അബ്കരി (ഭേദഗതി)ബില്‍ 2023 (ബില്‍ നമ്പര്‍ 164), കേരള മെഡിക്കല്‍ എജ്യൂക്കേഷന്‍ (റെഗുലേഷന് ആന്‍ഡ് കണ്ട്രോള് ഓഫ് അഡ്മിഷന് ടു പ്രൈവറ്റ് മെഡിക്കല്‍ എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ഭേദഗതി ബില്‍ 2023 (ബില്‍ നമ്പര്‍ 166), ദി കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ (കേരള ഭേദഗതി) ബില്‍ 2023 (ബില്‍ നമ്പര്‍ 105), ദി ഇന്ത്യന്‍ പാര്‍ട്ടണര്‍ഷിപ്പ് ബില്‍ 2023 (ബില്‍ നമ്പര്‍ 167) തുടങ്ങിയ 10 ബില്ലുകളും ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കാനിടയുള്ള പ്രധാനപ്പെട്ട ബില്ലുകളാണ്.