Kerala

നിയമസഭാ സമ്മേളനം ഈ മാസം 25 ന് ആരംഭിക്കും; ഫെബ്രുവരി 2 ന് ധനമന്ത്രിയുടെ ബജറ്റ് അവതരണം

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 25 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന സമ്മേളനത്തോടെയാവും സമ്മേളനം തുടങ്ങുക. ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.

നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ചേരുന്നത്.

നയപ്രഖ്യാപന പ്രസംഗം ഭരണഘടനാ പരമായ ബാധ്യതയാണെന്നും അത് താൻ നിരവേറ്റുമെന്നും ഗവർണർ അറിയിച്ചിരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ സത്യപ്രതിജ്ഞ ചടങ്ങാണിതെന്ന പ്രതിജ്ഞ ചടങ്ങുകൂടിയാണിത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു