Kerala

അർബുദ രോഗികൾക്ക് റേഡിയേഷൻ ചികിത്സയിൽ 50% നിരക്കിളവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർബുദ രോഗികളുടെ റേഡിയേഷൻ ചികിത്സാ ചെലവ് പകുതിയായി കുറച്ച് ആസ്റ്റർ മെഡ്‌സിറ്റി. സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള റഫറൽ ലെറ്ററുമായി വരുന്ന രോഗികൾക്കും ഇളവ് ലഭിക്കും. അർഹരായവർക്ക് പി.ഇ.ടി (PET) സ്കാനിങ്ങും കുറഞ്ഞ നിരക്കിൽ ചെയ്തുനൽകും. എല്ലാവർക്കും ഗുണമേന്മയുള്ള ചികിത്സയുറപ്പാക്കുന്നതിനുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നിരവധി രോഗികൾക്ക് ആശ്വാസമേകുന്ന ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അർബുദരോഗികൾക്ക് ഏറെ അത്യാവശ്യമുള്ള ചികിത്സയാണ് റേഡിയോതെറാപ്പി. കാൻസർ ബാധിച്ച കോശങ്ങളെ മാത്രം റേഡിയോ കിരണങ്ങൾ കടത്തിവിട്ട് സസൂക്ഷ്മം നശിപ്പിക്കുകയാണ് റേഡിയോതെറാപ്പിയിൽ ചെയ്യുന്നത്. സ്റ്റീരിയോടാക്ടിക് റേഡിയോ സർജറി ഉൾപ്പെടെ, സ്റ്റീരിയോടാക്ടിക് റേഡിയേഷൻ, ബ്രാക്കിതെറാപ്പി എന്നീ അത്യാധുനികവും സുരക്ഷിതവുമായ ചികിത്സാ സംവിധാനങ്ങളാണ് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ ലഭ്യമായിട്ടുള്ളത്.

മെച്ചപ്പെട്ട ചികിത്സ കിട്ടുന്നതിന് രോഗികളുടെ സാമ്പത്തികാവസ്ഥ ഒരു തടസ്സമാകരുത് എന്നതാണ് ആസ്റ്റർ മെഡ്സിറ്റിയുടെ ലക്ഷ്യമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ ഫർഹാൻ യാസിൻ പറഞ്ഞു. എല്ലാ വിഭാഗക്കാർക്കും ഗുണമേന്മയുള്ള ചികിത്സ കിട്ടണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ആസ്റ്റർ മെഡ്സിറ്റിയിലെ അർബുദചികിത്സാ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് - ഡോ. അരുൺ ആർ വാര്യർ, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദുർഗാ പൂർണ , ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ് ഡോ. ഷാഗോസ് ജി.എസ്. ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

റേഡിയേഷൻ ചികിത്സയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഇളവുകൾ പ്രയോജനപ്പെടുത്തുന്നതിനും 0484 6699306 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആസ്റ്റർ മെഡ്സിറ്റിയുടെ കീമോതെറാപ്പി സേവനങ്ങൾക്ക് 8111998219 എന്ന നമ്പറിലും വിളിക്കാം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു