കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം 
Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; 2 പേർക്ക് പരുക്ക്

വെള്ളിയാഴ്ച രാത്രി 11 മണിയോടെ തിരുവാതുക്കൽ പ്രീമിയർ കോളെജ് ജംഗ്ഷനിലായിരുന്നു അപകടം

കോട്ടയം: തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് വൈക്കം ഇടയാഴം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വൈക്കം ഇടയാഴം സ്വദേശി ഷഹാസ് (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുഹൃത്തുക്കളായ അക്ഷയ്, അഖിൽ എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തിരുവാതുക്കൽ പ്രീമിയർ കോളെജ് ജംഗ്ഷനിലായിരുന്നു അപകടം.

അപകട സമയം ഇതുവഴി കടന്നു പോയ മന്ത്രി പി.രാജീവിന്റെ വാഹത്തിൽ ഉണ്ടായിരുന്നവരാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കോട്ടയം ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്നു സുഹൃത്തുക്കളായ 3 പേരും. ഇവർ തിരുവാതുക്കൽ ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 3 പേരും റോഡിൽ തെറിച്ചു വീണു. റോഡിൽ തലയിടിച്ചു വീണതാണ് ഷഹാസിന്റെ മരണകാരണം. സംഭവസ്ഥലത്ത് തന്നെ ഷഹാസ് മരണപ്പെട്ടു. ഈ സമയം ഇതുവഴി കടന്നു പോയ മന്ത്രി വാഹനം ഗതാഗതക്കുരുക്ക് കണ്ട് നിർത്തുകയും, പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനു വേണ്ട ക്രമീകരണം ഒരുക്കുകയും ചെയ്തു.

108 ആംബുലൻസിലാണ് ഷഹാസിനെയും പരുക്കേറ്റ സുഹൃത്തുക്കളെയും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ചിതറിക്കിടന്ന രക്തവും അവശിഷ്ടങ്ങളും അഗ്നിരക്ഷാ സേന എത്തിയാണ് കഴുകിക്കളഞ്ഞത്. അപകട വിവരം അറിഞ്ഞ് പൊലീസ് കൺട്രോൾ റൂം സംഘവും സ്ഥലത്ത് എത്തി ക്രമീകരണങ്ങൾ നടത്തി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?