Rahul Gandhi 
Kerala

രാഹുൽ ഗാന്ധിക്ക് കേരളത്തിൽ ആയുർവേദ ചികിത്സ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇനി ഒരാഴ്ച കേരളത്തിലുണ്ടാവും. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ അദ്ദേഹം ആയുര്‍വേദ ചികിത്സയ്ക്ക് വിധേയനാവുകയാണ്. മാനെജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും ചികിത്സ.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാവും അദ്ദേഹം കോട്ടയ്ക്കലിലെത്തുക. വയനാട് എംപി അല്ലാതായ സാഹചര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും ഈ അവസരം രാഹുൽ വിനിയോഗിച്ചേക്കും. സഹോദരി പ്രിയങ്കയും ആയുർവേദ ചികിത്സയ്ക്കായി ഇന്നോ നാളെയോ കോട്ടയ്ക്കലിലെത്തുമെന്നാണ് വിവരം.

നേരത്തെ, എം​പി ആയിരിക്കേ വ​യ​നാ​ട്ടി​ൽ ആ​യു​ർ​വേ​ദ ഗവേഷണ സ്ഥാപനം സ്ഥാ​പി​ക്കുന്ന​തി​നു​ള്ള പ​ദ്ധ​തി​നി​ർ​ദേ​ശം രാ​ഹു​ൽ ഗാ​ന്ധി ​കേ​ന്ദ്ര മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ചിരുന്നു. പെ​രി​ഫ​റ​ൽ ആ​യു​ർ​വേ​ദ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഫോ​ർ റി​സ​ർ​ച് ഇ​ൻ ആ​യു​ർവേ​ദി​ക് സ​യ​ൻ​സ​സ് വ​യ​നാ​ട്ടി​ൽ സ്ഥാ​പി​ക്കാ​​നു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തി​നി​ർ​ദേ​ശം കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി സ​ർബാ​ന​ന്ദ നോവാളി​നാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്.സു​ൽ​ത്താ​ൻ ബ​ത്തേ​രി എം​എ​ൽ.എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി​യ ​നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു ഈ ​നി​ർ​ദേ​ശം.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു