പി.പി. ദിവ്യ file
Kerala

ദിവ്യയ്ക്ക് താത്കാലികാശ്വാസം; ജാമ്യം അനുവദിച്ച് കോടതി

ജാമ്യം നൽകിയിരിക്കുന്നു എന്ന ഒറ്റ വരിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.

തലശേരി: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ‍്യയ്ക്ക് ജാമ്യം അനുവദിച്ച് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. ജാമ്യം നൽകിയിരിക്കുന്നു എന്ന ഒറ്റ വരിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ജില്ല വിട്ടു പോകരുതെന്ന് അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ആഴ്ചയിലും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം എന്നും വ്യവസ്ഥയിലുണ്ട്. രണ്ടു പേരുടെ ആൾജാമ്യവും ആവശ്യപ്പെട്ടിരുന്നു.

അന്വേഷണവുമായി സഹകരിച്ചു അതിനാൽ ജാമ‍്യം അനുവദിക്കണമെന്നായിരുന്നു ദിവ‍്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ജാമ‍്യാപേക്ഷയിൽ നവീൻ ബാബുവിന്‍റെ ഭാര‍്യ മഞ്ജുഷയുടെ അഭിഭാഷകനും പ്രതിഭാഗവും രണ്ടുമണികൂർ നീണ്ട വാദം നടത്തിയിരുന്നു.

നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിനിടെ ദിവ‍്യ നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ സമ്മതിച്ചിരുന്നു. ദിവ‍്യയ്ക്ക് ജാമ‍്യം അനുവദിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രോസിക‍്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ പറഞ്ഞു.

നവീൻ ബാബുവിന്‍റെ മരണത്തെ തുടർന്ന് ആത്മഹത‍്യ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ‍്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ‍്യാപേക്ഷ കോടതി തള്ളിയ സാഹചര‍്യത്തിൽ ദിവ‍്യ നേരിട്ട് പൊലീസിന് മുമ്പിൽ കീഴടങ്ങുകയായിരുന്നു. 11 ദിവസമായി കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ് ദിവ‍്യ.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും