barn owl 
Kerala

വർഷങ്ങളായി ജീവനക്കാരുടെ ഉറക്കം കെടുത്തിയ വെള്ളി മൂങ്ങ കുടുങ്ങി

കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ ഹീറ്റ് എഞ്ചിൻസ് ലാബിൽ കഴിഞ്ഞ മൂന്നു വർഷമായി ഒളിച്ചു പാർത്ത വെള്ളി മൂങ്ങ പിടിയിലായി. വർഷങ്ങളായി പകൽ യന്ത്രങ്ങളുടെ അകത്ത് ഒളിച്ച് താമസിക്കുകയും രാത്രി കാലങ്ങളിൽ പുറത്തിറങ്ങി ലാബിലും യന്ത്രങ്ങളിലും കാഷ്ഠിച്ചു ഇട്ടു ജീവനക്കാരുടെ ഉറക്കം കെടുത്തിയ വിരുതൻ ആണ് പിടിയിലായത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തിയെങ്കിലും വെള്ളി മൂങ്ങ കുറ്റൻ ബോയിലർ യന്ത്രത്തിന് ഉള്ളിൽ ഒളിക്കുകയും തുടർന്ന് അവരുടെ നിർദേശ പ്രകാരം മുവാറ്റുപുഴയിൽ നിന്നും ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് റെസ്ക്യുവർ സെബി തോമസ് എത്തി വെള്ളി മൂങ്ങയെ പിടികൂടി കോതമംഗലം വനം വകുപ്പ് കാര്യാലയത്തിലേക്ക് കൊണ്ടുപോയി.

വിശദമായി പരിശോധന നടത്തി പരിക്കുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഉൾവനത്തിൽ വെള്ളി മൂങ്ങയെ തുറന്നു വിട്ടു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ