നിർത്തിയിട്ട ഓട്ടോയിൽ മിനുറ്റുകൾക്കുളളിൽ കൂടു കൂട്ടി തേനീച്ചക്കൂട്ടം video screenshot
Kerala

നിർത്തിയിട്ട ഓട്ടോയിൽ മിനുറ്റുകൾക്കുളളിൽ കൂടു കൂട്ടി തേനീച്ചക്കൂട്ടം

കോതമംഗലം: നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ തേനീച്ചകള്‍ കൂട്ടമായെത്തി കൂടു കൂട്ടി. മൂന്നാര്‍ ടൗണില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലായിരുന്നു തേനീച്ചകളുടെ പരാക്രമം. തേനീച്ചകള്‍ കൂട്ടമായി പറന്നെത്തി പെട്ടന്ന് തന്നെ ഓട്ടോറിക്ഷ യുടെ അകത്തും പുറത്തുമായി കൂടു കൂട്ടി ഇരിപ്പാക്കുകയായിരുന്നു. കണ്ടുനിന്നവരും വാഹന ഉടമയും ഒരുപോലെ അത്ഭുതപ്പെട്ടു പോയി.

തുടർന്ന് വണ്ടിയെടുക്കാൻ ആകാതെ വന്നതോടെ കൂട്ടം കൂടിയ തേനീച്ചകളെ തുരത്തുവാന്‍ വാഹന ഉടമയും പ്രദേശവാസികളും അഗ്നിരക്ഷാ സേനയുടെ സഹായം തേടി. പിന്നീട് മൂന്നാര്‍ ഫയര്‍ഫോഴ്‌സെത്തിയാണ് കൂടു കൂട്ടിയ തേനീച്ചകളെ തുരത്തിയത്. ഇത്രയേറെ മരവും കാടുമൊക്കെയുളള മൂന്നാറിൽ തേനീച്ചകള്‍ എന്തിന് ഓട്ടോറിക്ഷയില്‍ വന്ന് കൂടുകൂട്ടിയെന്നാണ് ആർക്കും മനസിലാകാത്തത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു