video screen shot
Kerala

ബേലൂർ മഖ്നയ്ക്ക് സുരക്ഷയൊരുക്കി മറ്റൊരു മോഴയാന, സംഘത്തിനു നേരെ പാഞ്ഞടുത്തു; വെടിയുതിർത്ത് തിരിഞ്ഞോടി ദൗത്യസംഘം

മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഖ്നയെ കണ്ടെത്തിയെങ്കിലും വെടിവയ്ക്കനാവാതെ ദൗത്യ സംഘം. ബേലൂർ മഖ്നയ്ക്ക് സുരക്ഷയൊരുക്കി മറ്റൊരു മോഴയാന ഒപ്പം കൂടിയതോടെയാണ് ദൗത്യം കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിച്ചത്. ആളെകൊല്ലിക്കൊപ്പമുള്ള മോഴയാന മയക്കുവെടി സംഘത്തെ ആക്രമിക്കാനായി തിരിയുന്നതിന്‍റെ വീഡിയോ പുറത്തു വന്നു. ആർആർടി സംഘം ആകാശത്തേക്ക് വെടിയിതിർത്ത് ശബ്ദമുണ്ടാക്കി ആനയെ തുരത്തുകയായിരുന്നു.

ബേലൂർ മഖ്നയെ പിടികൂടാനായി ദൗത്യ സംഘം സഞ്ചരിക്കുന്നതും ഇതിനിടെ മോഴയാന പിന്നാലെ ഓടിവരുന്നതും സംഘം തിരിച്ചോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു തവണ വെടിവെച്ചിട്ടും ആന പിന്തിരിയാതിരുന്നതോടെ വീണ്ടും ആകാശത്തേക്ക് വെടി ഉതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസമാണ് ബേലൂർ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനകൂടി ഉള്ളതായി വനം വകുപ്പ് കണ്ടെത്തിയത്. 2 ആനകളും കാഴ്ചയ്ക്ക് ഓരേ പോലെയാണ് ഇരിക്കുന്നത്. ബേലൂർ മഖ്നയെ തിരിച്ചറിയാനുള്ള ഓരേയൊരു മാർ‌ഗം റേഡിയോ കോളർ ഉണ്ടെന്നതു മാത്രമാണ്.

200 പേരടങ്ങുന്ന ദൗത്യം 4 ദിവസമായി ആനയെ പിടികൂടാനുള്ള ശ്രമത്തിലാണ്. അടിക്കാട് നിറഞ്ഞ പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നതെന്നത് ദൗത്യത്തിന് കൂടുതൽ വെല്ലുവിളിയാണ്. മയക്കുവെടി ഉതിർത്താൽ ആന കൂടുതൽ ആക്രമാസക്തമാവലുന്ന രീതിയാണ് നിലവിലുള്ളത്. ശനിയാഴ്ചയാണ് പടമല പനച്ചിയിൽ അജീഷനെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. ഇന്നത്തേക്ക് ദൗത്യം അവസാനിപ്പിച്ചു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം