മികച്ച മാധ്യമ പ്രവർത്തകനുള്ള ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം മെട്രൊ വാർത്ത ലേഖകൻ ഏബിൾ സി അലക്സ്‌ന് ബി എസ് എസ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രൻ സമ്മാനിക്കുന്നു. 
Kerala

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മെട്രൊ വാർത്ത ലേഖകൻ ഏബിൾ സി അലക്സ്‌

രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്

തിരുവനന്തപുരം: മികച്ച മാധ്യമ പ്രവർത്തകനുള്ള ഭാരത് സേവക് സമാജിന്റെ (ബി എസ് എസ് ) ദേശീയ പുരസ്കാരം മെട്രൊ വാർത്ത കോതമംഗലം ലേഖകൻ ഏബിൾ. സി. അലക്സ്‌ ഏറ്റുവാങ്ങി. തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി എസ് എസ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു.

ഇങ്ങനെ ഒരു ദേശീയ അവാർഡ് കിട്ടിയത് വലിയ ഭാഗ്യമായി കണക്കാക്കുന്നതായും, ഇത് കൂടുതൽ കൂടുതൽ സാമൂഹിക പ്രതിബദ്ധത യുള്ള മികച്ച വാർത്തകൾ എഴുതുവാനും, സമൂഹത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനുമുള്ള പ്രചോദനം നൽകുമെന്നുള്ള കാര്യത്തിൽ സംശയമില്ലായെന്നും ഏബിൾ പറഞ്ഞു. കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റ് ആയ ഏബിൾ, മാലിപ്പാറ സ്വദേശിയാണ്.

ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഭാരത് സേവക് സമാജ് ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജയ ശ്രീകുമാർ, അസ്സി. ഡയറക്ടർ വിനോദ് ടി. ജെ, ജോയിന്റ് ഡയറക്ടർ സിന്ധു മധു,സൂര്യ കവി ഡോ. ജയദേവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...