തൃശൂർ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനു ന്യായീകരണവുമായി മന്ത്രി ഡോ. ആർ. ബിന്ദു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നുണ്ടോയെന്ന് മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. അതിനുള്ള സമയവും കിട്ടിയില്ല.
എന്തുകൊണ്ട് ഒരു മന്ത്രിപോലും ചടങ്ങിൽ പങ്കെടുത്തില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ കുട്ടിയുടെ അന്ത്യയാത്രയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. സംഭവം അറിഞ്ഞ സമയം മുതല്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ താമസിയാതെ പിടികൂടി. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ശക്തമാക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ ഉറപ്പാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അഞ്ച് വയസുകാരിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവോ, ജില്ലാ കലക്റ്ററോ പോലും എത്താത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസും മറ്റു പല സംഘടനകളും രംഗത്തെത്തിയിരുന്നു.