ബംഗളൂരു: ലഹരി ഇടപാടു കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളി. ബംഗളൂരു സിറ്റി സെഷന്‍സ് കോടിയാണ് ഹർജി തള്ളിയത്.
ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു ബിനീഷ് കോടിയേരി നൽകിയ ഹർജി. എന്നാൽ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനൂപുമായുള്ള പണമിടപാടുകളിലെ സംശയങ്ങൾ സൂചിപ്പിച്ച് ജസ്റ്റിസ് എച്. എ മോഹന്‍ ഹർജി തള്ളുകയായുരുന്നു. ഇതോടെ കേസിലെ പ്രതിയായി തന്നെ ബിനീഷ്ല തുടരും.
ഇഡി അന്വേഷിക്കുന്ന കേസിലെ നാലാം പ്രിതിയാണ് ബിനീഷ്. ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം 2021 ഒക്‌ടോബറിലാണ് ജാമ്യം ലഭിക്കുന്നത്. 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ്, തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയൽ നടി ഡി. അനിഖ എന്നിവരെ ലബരികേസിൽ എന്‍സിബി അറസ്റ്റ് ചെയുന്നതാണ് കേസിന്‍റെ തുടക്കം. തുടർന്ന് അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുളള ഇടപാടുകളെ കുറിച്ചുള്ള സൂചന ലഭിക്കുകയും ഇതിൽ ബിനീഷിന്‍റെ പേരും ഉയർന്നു വന്നതോടെ ഇഡി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.