Kerala

ഇല്യുമിനാറ്റി ഗാനം മതത്തിനെതിര്; ആവേശം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു സിനിമകളെ വിമർശിച്ച് ബിഷപ്പ് |Video

ആവേശം എന്ന സിനിമയിൽ മുഴുവൻ സമയവും അടിയും ഇടിയും കുടിയുമാണ്.

കൊച്ചി: മലയാളത്തിൽ അടുത്തിടെ സൂപ്പർഹിറ്റായ ആവേശം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളെ രൂക്ഷമായി വിമർശിച്ച് ബിഷപ്പ് ഡോ. ജോസ് കരിയിൽ. സഭ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവേശത്തിലെ സൂപ്പർഹിറ്റായ ഇല്യുമിനാറ്റി എന്ന ഗാനം മതത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.ആവേശം എന്ന സിനിമയിൽ മുഴുവൻ സമയവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളിൽ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അധ്യാപകരുമില്ല.

മുഴുവൻ സമയവും ബാറിലാണ് കൂടാതെ അക്രമവും അടിപിടിയും. ഇല്യൂമിനാറ്റി മതത്തിന് എതിരായി നിൽക്കുന്നതാണ്. എന്നിട്ട് ഇവയെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങൾ ഇടിച്ചു കയറുന്നു.

പ്രേമലുവിലും അടിയും കുടിയുമാണ്. ഒരാൾ അപകടത്തിൽ പെട്ടപ്പോൾ കൂട്ടത്തിൽ പെട്ടവർ തന്ന രക്ഷിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. പക്ഷേ അവർ വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ മുതൽ കുടിയും ഛർദ്ദിയുമാണെന്നും ബിഷപ്പ് വിമർശിച്ചു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത