Kollam Sudhi | ബിഷപ് നോബിൾ ഫിലിപ്പ് സ്ഥലത്തിന്‍റെ രേഖകൾ കൈമാറുന്നു. 
Kerala

കൊല്ലം സുധിക്ക് വീടൊരുങ്ങുന്നു; സ്ഥലം ഇഷ്ടദാനം നൽകി ബിഷപ്പ്

സുധിയുടെ മക്കളായ റിതുലിന്‍റെയും രാഹുലിന്‍റെയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

കോട്ടയം: കയറിക്കിടക്കാൻ സ്വന്തമായി സ്ഥലവും ഒരു വീടും എന്ന സ്വപ്നം ബാക്കിയാക്കി അകാലത്തിൽ അപകടത്തിൽ മരിച്ച മിമിക്രി - സിനിമാ കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം നൽകി ഒരു പുരോഹിതൻ. ആംഗ്ലിക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ ചങ്ങനാശേരിയിലെ 7 സെന്‍റ് സ്ഥലം ദാനം നല്‍കിയത്.

സുധിയുടെ മക്കളായ റിതുലിന്‍റെയും രാഹുലിന്‍റെയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധിയുടെ ഭാര്യ രേണുവും മകന്‍ രാഹുലും അത് സംബന്ധിച്ച രേഖകള്‍ നോബിള്‍ ഫിലിപ്പ് അമ്പലവേലിലില്‍ നിന്നും ഏറ്റുവാങ്ങി. തനിക്ക് ലഭിച്ച കുടുംബസ്വത്തിൽ നിന്നാണ് 7 സെന്‍റ് സുധിയുടെ കുടുംബത്തിന് നൽകിയതെന്ന് നോബിൾ ഫിലിപ്പ് പറഞ്ഞു.

സുധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. എന്നാൽ ഇത് കാണാൻ അദ്ദേഹം ഇല്ലാതെ പോയതാണ് ഏറെ സങ്കടമെന്ന് ഭാര്യ രേണു പറഞ്ഞു. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്. ജൂൺ 5ന് ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോൾ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുധി ഈ ലോകത്ത് നിന്നും മടങ്ങിയിരുന്നു.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ