മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യുഡിഎഫ് പ്രവർത്തകരം പൊലീസ് അറസ്റ്റു ചെയ്ത് നീക്കുന്നു 
Kerala

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ യുഡിഎഫിന്‍റെ കരിങ്കൊടി പ്രതിഷേധം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ച 8 കെഎസ്‌യു പ്രവർത്തകരെയും 4 എംഎസ്എഫ് പ്രവർത്തകരേയും പൊലീസ് അറസ്റ്റു ചെയ്തു നീക്കിയ

കോഴിക്കോട് എൻജിഒ യൂണിയന്‍റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. പ്രതിഷേധ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ല്ലാ പ്രസിഡൻ്റ് സൂരജ് ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രവർത്തകർ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുമായി മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർത്തുകയായിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു