പി. സതീദേവി 
Kerala

വധുവിന് നൽകുന്ന പണവും സ്വർണവും കൃത്യമായി രേഖപ്പെടുത്തണം: വനിതാ കമ്മിഷൻ

വിവാഹബന്ധങ്ങൾ ശിഥിലമാകുന്നതോടെ വിവാഹത്തിന് നൽകിയ പണവും സ്വർണവും തിരികെ ലഭിക്കണമെന്ന ആവശ്യവുമായാണ് ഭൂരിപക്ഷം സ്ത്രീകളും കമ്മിഷനു മുൻപിൽ എത്തുന്നത്.

കൊച്ചി: ഭർതൃഗൃഹത്തിൽ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വധുവിന് നൽകുന്ന പണവും സ്വർണവും കൃത്യമായി രേഖപ്പെടുത്തണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. എറണാകുലം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ കമ്മിഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

വിവാഹബന്ധങ്ങൾ ശിഥിലമാകുന്നതോടെ വിവാഹത്തിന് നൽകിയ പണവും സ്വർണവും തിരികെ ലഭിക്കണമെന്ന ആവശ്യവുമായാണ് ഭൂരിപക്ഷം സ്ത്രീകളും കമ്മിഷനു മുൻപിൽ എത്തുന്നത്. എന്നാൽ ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഉണ്ടാകാറില്ല.

ഇക്കാരണത്താൽ തന്നെ പെൺകുട്ടികൾ പണവും സ്വർണവും തിരികെ ലഭിക്കുന്നത് എളുപ്പമാകാറുമില്ല. അതു കൊണ്ട് വിവാഹസമയത്ത് പെൺകുട്ടിക്ക് നൽകുന്ന ആഭരണങ്ങളും പണവും കൃത്യമായി നിയമപരമായി രീതിയിൽ രേഖപ്പെടുത്തണമെന്നും അവർ പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു