Kerala

49 തദ്ദേശവാര്‍ഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തും

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളില്‍ ഒഴിവുള്ള 49 തദ്ദേശവാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. ഇവ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂണ്‍ ആറിനും അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും.

ജൂണ്‍ ആറ് മുതല്‍ 21 വരെ പുതുതായി പേരു ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 6 മുനിസിപ്പാലിറ്റി വാര്‍ഡ്, 37 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉടനെ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ