Kerala

വ​യ​റ്റി​ല്‍ ക​ത്രി​ക: 2 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം: സ്വീ​ക​രി​ക്കി​ല്ലെന്ന് ഹ​ർ​ഷി​ന

ഈ ​ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കി​ല്ല. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​മ്പി​ല്‍ സ​മ​രം തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കും

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ല്‍ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ സ​ര്‍ജി​ക്ക​ല്‍ സി​സ​ര്‍ വ​യ​റ്റി​ല്‍ മ​റ​ന്നു​വ​ച്ച് ശ​സ്ത്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കി എ​ന്നാ​രോ​പി​ച്ച് സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ കെ.​കെ. ഹ​ര്‍ഷി​ന​യു​ടെ അ​പേ​ക്ഷ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് 2 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ന​ട​ത്തി​യ 2 അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണം ഏ​ത് അ​വ​സ​ര​ത്തി​ലാ​ണ് വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ന​ഷ്ട​പ​രി​ഹാ​രം തേ​ടി ഈ ​മാ​സം ആ​ദ്യം ഹ​ർ​ഷി​ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളെ​ജി​നു മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം അ​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഹ​ർ​ഷി​ന​യ്ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. അ​ത് നീ​ണ്ടു​പോ​യ​തോ​ടെ സ​മ​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലേ​യ്ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും അ​ന്വേ​ഷ​ണ​ത്തി​നു​മു​ള്ള തീ​രു​മാ​നം.

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ കു​ടു​ങ്ങി​യ ക​ത്രി​ക 5 വ​ർ​ഷ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം നീ​ക്കം ചെ​യ്ത​ത്.

അതേസമയം സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​രം അ​പ​ര്യാ​പ​ത​മെ​ന്ന് പ​രാ​തി​ക്കാ​രി കെ.​കെ. ഹ​ര്‍ഷി​ന. ഇ​ത്ര​യും കാ​ലം താ​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന​യെ അ​പ​ഹ​സി​ക്ക​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക. ഇ​ത്ര​യും കാ​ല​ത്തെ ചി​കി​ത്സ​യ്ക്കു ത​ന്നെ ന​ല്ലൊ​രു തു​ക ചെ​ല​വാ​യി. ഈ ​ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കി​ല്ല. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​മ്പി​ല്‍ സ​മ​രം തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കും.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ സ​മ​രം ഇ​രു​ന്ന​തി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ നേ​രി​ട്ടു വ​ന്ന് ക​ണ്ടി​രു​ന്നു. മ​ന്ത്രി നി​ര്‍ദേ​ശി​ച്ച പ്ര​കാ​ര​മാ​ണ് വീ​ണ്ടും നി​വേ​ദ​നം സ്പീ​ഡ് പോ​സ്റ്റാ​യും ഇ-​മെ​യി​ലാ​യും അ​യ​ച്ച​ത്. ത​ന്‍റെ വേ​ദ​ന ഉ​ള്‍ക്കൊ​ള്ളു​ന്നു​വെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി 2 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച​ത് ആ​ളെ ക​ളി​യാ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്- ഹ​ര്‍ഷി​ന പ​റ​ഞ്ഞു.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video