Kerala

തടി ലോറിക്കടിയിൽ കുടുങ്ങിയത് ഒരു മണിക്കൂറിലേറെ; കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു

നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടിലോറി ചരിഞ്ഞതോടെ കാർ പൂർണമായും ലോറിയുടെ അടിയിലാവുകയായിരുന്നു

കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ. കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലായിരുന്നു സംഭവം. തടിലോറിയ്ക്കടിയിൽ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടിലോറി ചരിഞ്ഞതോടെ കാർ പൂർണമായും ലോറിയുടെ അടിയിലാവുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി ക്രയ്നിൻ്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റിയാണ് ലോറി ഉയർത്തിയത്. പിന്നീട് കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയും ചെയ്തു. തുടർന്ന് കാറിൻ്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യം വിജയം കണ്ടത്. നജീബിനെ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

അഞ്ച് ലക്ഷം അധിക വോട്ട്!! മഹാരാഷ്ട്രയിൽ പോൾ ചെയ്‌ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരം

പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

ശരീരമാസകലം കുത്തേറ്റ് ബംഗളൂരുവിൽ യുവതി കൊല്ലപ്പെട്ടു; കണ്ണൂർ സ്വദേശിയെ തിരഞ്ഞ് പൊലീസ്

'നിങ്ങൾ ജയിച്ചാൽ ഇവിഎമ്മുകൾ നല്ലത്, അല്ലെങ്കിൽ കൃത്രിമം'; ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലുവയസുകാരൻ കിണറ്റിൽ വീണു മരിച്ചു