umar faizi mukkam 
Kerala

തട്ടമിടാത്ത സ്ത്രീകൾ 'അഴിഞ്ഞാട്ടക്കാരി'യെന്ന പ്രസ്താവന; ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരി എന്നു പ്രസ്താവന നടത്തിയ സമസ്ത ജോയിന്‍റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. 'നിസ' അധ്യക്ഷ വി.പി. സുഹറ നൽകിയ പരാതിയിലാണ് കേസ്. നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പു പരാതി നൽകിയതായിരുന്നെങ്കിലും ഇപ്പോഴാണ് നടപടി സ്വീകരിക്കുന്നത്.

സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാർ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിൽ നടന്ന പരിപാടിക്കിടെയാണ് ഉമർ ഫൈസി മുക്കം വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ വി.പി സുഹറ പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. ഇസ്ലാമിനെയും മുസ്ലിം വിശ്വാസികളെയും മുസ്ലിം സ്ര്തീകളെയും അപകീർത്തിപ്പടുത്തുന്ന പരാമർശമാണ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു