മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; സുരേഷ് ഗോപിക്കെതിരെ കേസ് file image
Kerala

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കേസ്

ഞായറാഴ്ച മാത്രം സുരേഷ് ഗോപിക്കെതിരെ 2 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് വി.ആര്‍. അനൂപിന്‍റെ പരാതിയിൽ ചേലക്കര പൊലീസാണ് കേസെടുത്തത്. ചേലക്കരയിലെ ബിജെപി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അനൂപിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തും.

ഞായറാഴ്ച മാത്രം സുരേഷ് ഗോപിക്കെതിരെ 2 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നേരത്തേ ആംബുലന്‍സില്‍ തൃശൂര്‍ പൂരം നടക്കുന്ന വേദിയിലേക്ക് എത്തിയ സംഭവത്തില്‍ തൃശൂർ സിറ്റി ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. സിപിഐ നേതാവ് സുരേഷ് നല്‍കിയ പരാതിയിലാണ് നടപടി. സുരേഷ് ഗോപിക്ക് പുറമേ അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നേരത്തെ തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടത്തിവരികയാണ്.

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു