Kerala

5 വയസുകാരിയെ കൊലപ്പെടുത്തിയത് അസ്ഫാക് തന്നെ; കുറ്റം സമ്മതിച്ചതായി പൊലീസ്

ഇന്ന് രാവിലെ പ്രതിതന്നെയാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞതെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു

കൊച്ചി: ആലുവയിലെ പെരിയാർ തീരത്ത് 5 വയസുകാരിയെ കൊല്ലപ്പെട്ട നില‍യിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി വിവേക് കുമാർ.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, അബോധാവസ്ഥയിലായിരുന്നതിനാൽ പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നതെന്നും എസ്പി വിശദീകരിച്ചു.

ഇന്ന് രാവിലെ പ്രതിതന്നെയാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞതെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. മറ്റൊരാൾക്ക് കുട്ടിയെ കൈമാറിയെന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്നും കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ബീഹാർ‌ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായമുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ അസം സ്വദേശി അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പണം വാങ്ങി സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസ്ഫാക് ആലം മൊഴി നൽകിയത്. 21 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?