കോതമംഗലം : ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രാഹുൽ ഗാന്ധിയിലൂടെ രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥിതിയെ തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെന്റ് തെരഞ്ഞെടുപ്പെന്ന് അഡ്വ : ചാണ്ടി ഉമ്മൻ എംഎൽഎ കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സദാചാരം നഷ്ടപ്പെട്ട അടിമകളുടെ കൂട്ടമാക്കി സി പി എം നെ മാറ്റിയ പിണറായി വിജയൻ ഈ നാടിനെ കരകയറാനാകാത്ത വിധം കട കെണിയിലേക്ക് തള്ളി വിട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വന്യജീവി അക്രമണം പോലുള്ള ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന നേതാക്കളെയും ജനപ്രതിനിധികളെയും വേട്ടയാടുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത് എന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു.
മോദി സർക്കാർ സമാനതകൾ ഇല്ലാത്ത വിധം രാജ്യത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി എന്നും അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇലക്ട്രൽ ബോണ്ട് അഴിമതിഎന്നും അദ്ദേഹം ചൂണ്ടികാട്ടി. യുഡിഎഫ് ചെയർമാൻ ഷിബു തെക്കുമ്പുറം അധ്യക്ഷത വഹിച്ചു.
എൽദോസ് കുന്നപ്പിള്ളി എം എൽ എ , മുൻ മന്ത്രി ടി യു കുരുവിള, മുൻ എംഎൽഎ വി ജെ പൗലോസ്, കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ, ഇലക്ഷൻ കമ്മിറ്റി കൺവീനർ കെ പി ബാബു, എ ജി ജോർജ്ജ്, ഷമീർ പനക്കൽ, ബാബു ഏലിയാസ്, അഡ്വ : അബു മൊയ്‌ദീൻ, എം എസ് എൽദോസ്, എബി എബ്രഹാം, പി കെ മൊയ്‌ദു, ഇബ്രാഹിം കവലയിൽ, സുരേഷ് ബാബു,ഇ എം മൈക്കിൾ, എ ടി പൗലോസ്, എ സി രാജശേഖരൻ, മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷിബു തെക്കുമ്പുറം (ചെയർമാൻ ) കെ പി ബാബു (ജനറൽ കൺവീനർ ) എന്നിവർ ഭാരവാഹികൾ ആയി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു