Kerala

'കാതൽ സഭയെ അപമാനിക്കുന്ന സിനിമ, മറ്റ് മതവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിൽ തിയെറ്ററിലിറങ്ങുമായിരുന്നില്ല'; ചങ്ങനാശേരി സഹായമെത്രാൻ

'സഭയെ അപമാനിക്കുന്ന ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ ലഭിക്കുന്നു'

കോട്ടയം: കാതൽ സിനിമക്കെതിരേ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. സിനിമ സഭയെ അപമാനിക്കുന്നതാണ് വിമർശനം. കഞ്ഞിരപ്പള്ളി പൊടിമറ്റത്ത് വച്ച് നസ്രാണി യുവശക്തി സംഗമത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

'സഭയെ അപമാനിക്കുന്ന ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ ലഭിക്കുന്നു. സ്വവര്‍ഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയില്‍ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങൾ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളാവുന്നതെന്നും അദ്ദേഹം ചോദിച്ചു. കഥാപശ്ചാത്തലം ക്രൈസ്തവ പശ്ചാത്തലമായതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.

അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം കാതലിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. നമ്മളെ അപമാനിക്കാനായി ചെയ്തതല്ല, വേറെ ഏതെങ്കിലും മതത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നെങ്കിൽ ആ സിനിമയെടുത്തിരുന്നതെങ്കിൽ ഈ ചിത്രം ഇപ്പോൾ തീയെറ്ററിലിറങ്ങില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പെർത്തിൽ ചരിത്രമെഴുതി ഇന്ത്യ

തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി, മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാ പടോലെ രാജി വച്ചു

മുഷ്താഖ് അലി ട്രോഫി: കേരളം പൊരുതിത്തോറ്റു

മദ്യ ലഹരിയിൽ മകന്‍ അച്ഛനെ വെട്ടി പരുക്കേൽപ്പിച്ചു

സുരേന്ദ്രന്‍ രാജിവയ്ക്കില്ല; ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ