ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി 
Kerala

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

എൽ‌ഡിഎഫ് യോഗത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശം.

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കിതെരി കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ‌ഡിഎഫ് യോഗത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശം. പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാകുമെന്നും അന്വേഷണത്തിൽ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതു സംബന്ധിച്ച് എഡിഎം ക്രമക്കേട് നടത്തിയെന്ന തരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ നടത്തിയ പരസ്യ പ്രതികരണമാണ് നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു.

ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒന്നു പൊരുതാൻ പോലും അവസരം ലഭിക്കാതെ പ്രതിപക്ഷം; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മൃഗീയ ഭൂരിപക്ഷത്തിലേക്ക്

ബുംറയ്ക്ക് 5 വിക്കറ്റ്, ഓസ്ട്രേലിയ 104 റൺസിന് പുറത്ത്

വാര്‍ഡ് വിഭജനം; ഒന്നര കോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരുന്നു

പാലക്കാട് കോൺഗ്രസിന് അമിത ആത്മവിശ്വാസം; രാഹുൽ മാങ്കൂട്ടത്തിലിന്‌ അഭിനന്ദനം അറിയിച്ച് ബി.ടി. ബൽറാം

പാലക്കാട് ന​ഗരസഭയിൽ കൃഷ്ണകുമാറിന് തിരിച്ചടി!! ബിജെപി വോട്ട് കോൺഗ്രസിലേക്ക് ചോർന്നതായി സൂചന