Vizhinjam International Seaport 
Kerala

'വിഴിഞ്ഞം ഇന്‍റർനാഷണൽ സീപോർട്ട് തിരുവനന്തപുരം'; പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ഒക്റ്റോബർ 4ന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്‍റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്‍റെ പേര്.

സർക്കാരിനു കീഴിലുള്ള സ്പെഷ്യൽ പർപ്പസ് കമ്പനി വിഴിഞ്ഞം ഇന്‍റർനാഷണലിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

വിഴിഞ്ഞം പദ്ധതി കേരളത്തിന്‍റെ സ്വപ്നപദ്ധതിയാണെന്നും അത് യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈൻ ട്രാൻസ്ഷിപ്പ്മെന്‍റ് രംഗത്തെ അനന്തസാധ്യതകൾ നാടിന് തുറന്നു കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്റ്റോബർ 4ന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോയിൽ അധ്യക്ഷനായിരുന്നു.

വൈദ്യുതി നിരക്ക് വർധന ഉടനില്ല; പഴയ നിരക്ക് നവംബറിലും തുടരും

സ്മൃതിക്ക് സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് ജയം, പരമ്പര

പി.പി. ദിവ്യ റിമാൻഡിൽ; 14 ദിവസം വനിതാ ജയിലിൽ

കൊരട്ടിമുത്തിയെ വണങ്ങി പൂവൻകുല സമർപ്പിച്ച് സുരേഷ് ഗോപി|Video

ഗുണനിലവാരമില്ലാത്ത പെയിന്‍റ് നൽകി കബളിപ്പിച്ചു, പെയിന്‍റ് കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ