ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും രക്ഷപ്പെടുത്തി 
Kerala

കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും രക്ഷപ്പെടുത്തി

മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പുഴയിൽ കുടുങ്ങിയ 4 പേരെ കരയ്ക്കെത്തിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കളേയും വയോധികരായ സ്ത്രീയേയും പുരുഷനേയും ഫയർഫോഴ്സ് സംഘം കരയ്ക്കെത്തിച്ചൂ. ‌

ഇവർ മൈസൂർ സ്വദേശികളാണ്.മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. . ലൈഫ് ജാക്കറ്റുകൾ ധരിപ്പിച്ച് 4 പേരെയും കരയ്ക്കെത്തിച്ചത്. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു