Kerala

നവകേരള സദസിൽ പങ്കെടുത്തില്ല; ഓട്ടോ ഓടിക്കുന്നത് വിലക്കിയെന്ന പരാതിയുമായി യുവതി

കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം സ്റ്റാൻഡിലാണ് രജനി ഓട്ടോറിക്ഷ ഓടിക്കുന്നത്

തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ ഓട്ടോറിക്ഷ തൊഴിലാളിയായ യുവതിയെ തൊഴിലെടുക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതി. കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനിയായ രജിനിയെയാണ് തൊഴിലെടുക്കാൻ സമ്മതിക്കാത്തത്.

കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം സ്റ്റാൻഡിലാണ് രജനി ഓട്ടോറിക്ഷ ഓടിക്കുന്നത്. ഞായറാഴ്ച രാവിലെ പതിവുപോലെ ഓട്ടോയുമായെത്തിയ രജിനിയെ സിപിഎം-സിഐടിയു പ്രവർത്തകരാണ് തടഞ്ഞത്. നവകേരള സദസിന് വരണമെന്നുള്ള നിർദേശം പാലിച്ചെന്ന് ആരോപിച്ചാണ് തടഞ്ഞതെന്ന് രജനി ആരോപിച്ചു. കേസുമായി മുന്നോട്ടു പോയാൽ ചുമട്ടുത്തൊഴിലാളിയായ സഹോദരൻ രാജേഷിനെ നാളെമുതൽ ജോലിക്ക് കയറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശങ്ങളും രജിനി പുറത്തുവിട്ടു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?