Kerala

ബാലാവകാശ കമ്മിഷന്‍റെ ഓൺലൈൻ പരാതി സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇനിമുതൽ കമ്മീഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലെയിന്‍റ് മാനേജ്‌മെന്‍റ് സംവിധാനത്തിന്‍റെ ഭാഗമാക്കിയാകും തുടർനടപടി സ്വീകരിക്കുക.

കോട്ടയം: സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ ഓൺലൈൻ കംപ്ലെയിന്‍റ് മാനേജ്‌മെന്‍റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിൽ വേഗത്തിൽ പരിഹാരം കാണുകയാണ് ഓൺലൈൻ കംപ്ലെയിന്‍റ് മാനേജ്‌മെന്‍റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

പരാതികൾ ഓൺലൈനായി www.childrights.kerala.gov.in ൽ നേരിട്ടോ www.kescpcr.kerala.gov.in online services ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാൻ സംവിധാനമുണ്ട്. പരാതി രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന്‍റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലെയിന്‍റ് നമ്പർ ഉപയോഗിച്ച് പരാതിയിൽ കമ്മിഷൻ സ്വീകരിച്ച തുടർ നടപടികൾ അറിയാം. ഓൺലൈൻ കംപ്ലെയിന്‍റ് മാനേജ്‌മെന്‍റ് സിസ്റ്റത്തിലെ ഡാഷ് ബോർഡിൽ നിന്ന് പരാതി തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്താനാകും.

ഇനിമുതൽ കമ്മീഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലെയിന്‍റ് മാനേജ്‌മെന്‍റ് സംവിധാനത്തിന്‍റെ ഭാഗമാക്കിയാകും തുടർനടപടി സ്വീകരിക്കുക. പരിപാടിയിൽ ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണ ജോർജ്, കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ, അംഗങ്ങളായ പി.പി ശ്യാമളാദേവി, ടി.സി ജലജമോൾ, എൻ.സുനന്ദ, സി-ഡിറ്റ് ഡപ്യൂട്ടി ഡയറക്റ്റർ എസ്.ബി ബിജു തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ