മുഖ്യമന്ത്രി പിണറായി വിജയൻ file image
Kerala

സഹകരണമേഖലയിലെ നിക്ഷേപകന്‍റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല: മു​ഖ്യ​മ​ന്ത്രി

71 -ാമത് സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം

തിരുവനന്തപുരം: കേ​ര​ള​ത്തി​ലെ സഹകരണമേഖലയിലെ ഒരു നിക്ഷേപകന്‍റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കളമശേരി ആശിസ് കൺവെൻഷൻ സെന്‍ററിൽ 71 ാമത് സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒരിടത്തും നിക്ഷേപക൪ക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. നിക്ഷേപക൪ക്ക് ആശങ്കയും വേണ്ട. കേരളത്തിലെ സഹകരണ മേഖലയെ പൂ൪ണമായി വിശ്വസിക്കാം. 2.5 ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയിൽ നിക്ഷേപമായുണ്ട്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് മാത്രം അവകാശപ്പെടാ൯ കഴിയുന്ന പ്രത്യേകതയാണ്. ഓരോ നിക്ഷേപവും ഭദ്രമായിരിക്കും. ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിനാവശ്യമായ എല്ലാ സംവിധാനവും സ൪ക്കാരും സഹകരണ മേഖലയും ഒരുക്കും.

അപൂർവമായി നടക്കുന്ന ക്രമക്കേടുകൾ സഹകരണ മേഖലയുടെ പൊതുവായ ഖ്യാതിക്ക് കോട്ടമുണ്ടാക്കുന്നതാണ്. സമൂഹത്തിലെ അപചയത്തിന് സഹകാരികളിൽ ചിലരും ഇരയാകുന്നതിന്‍റെ ഭാഗമായി സംഭവിക്കുന്നതാണിത്. സഹകരണ സ്ഥാപനങ്ങളിലെ അതികർക്കശമായ പരിശോധനയിലും ഇടപെടലിലും വന്ന മാറ്റം ഇത്തരം കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഓരോ സ്ഥാപനത്തിന്‍റെയും ഓഡിറ്റ് നടത്താൻ ചുമതലപ്പെട്ടവ൪ വഴിവിട്ട നീക്കങ്ങൾ കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കണം. സഹകരണ മേഖലയിലാകെ പ്രശ്നമാണ് എന്ന് വരുത്തിതീർക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ തിരിച്ചറിയണം. ക്രമക്കേടുകൾ പെരുപ്പിച്ച് കാണിക്കുന്നത് സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വാണിജ്യബാങ്കുകളിലും ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടക്കാറുണ്ട്. ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലാണ് അവിടെയും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപക൪ക്ക് നിക്ഷേപം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന രണ്ട് രക്ഷാകവചങ്ങൾ ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പിന്നാക്കം നിൽക്കുന്ന സംഘങ്ങളെ സഹായിക്കുന്നതിനുള്ള പുനരുദ്ധാരണ സ്കീം, ഏതെങ്കിലും സംഘങ്ങൾക്ക് നിക്ഷേപം മടക്കിനൽകാൻ കഴിയാതെ വന്നാൽ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപക ഗ്യാരന്‍റി സ്കീമിൽ നിക്ഷേപകന് തന്‍റെ അക്കൗണ്ടിലേക്ക് നൽകുന്ന നിക്ഷേപക ഗ്യാരണ്ടി സ്കീം എന്നിവയാണ് വകുപ്പ് ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി.

മന്ത്രി പി. രാജീവ്, എംഎൽഎമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, മേയർ എം. അനിൽ കുമാർ തുടങ്ങിയവ൪ പങ്കെടുത്തു. മികച്ച പ്രവ൪ത്തനം നടത്തിയ സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരവും വേദിയിൽ വിതരണം ചെയ്തു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ