മുഖ്യമന്ത്രി പിണറായി വിജയൻ file
Kerala

ആരോഗ്യവകുപ്പിനെ ബോധപൂർവം താറടിക്കാൻ ശ്രമം: മുഖ്യമന്ത്രി പിണറായി വിജയൻ

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെ മനഃപൂർവം താറടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ബാധയെ ഉൾപ്പെടെ കാര്യക്ഷമമായി പ്രതിരോധിച്ച് യശസ്സോടെ നിൽക്കുന്ന ആരോഗ്യവകുപ്പിനെതിരേ വ്യാജമായ ആരോപണങ്ങൾ സൃഷ്ടിക്കാനാണ് ഏതോ കേന്ദ്രത്തിൽ നിന്ന് ശ്രമം നടക്കുന്നത്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ആരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉൾപ്പെടുന്നില്ല. പാർട്ടിയുമായും കേസിലെ പ്രതികൾക്ക് ബന്ധമില്ല. മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കരുത്. അറസ്റ്റിലായവർ കള്ളപ്രചാരണമാണെന്ന് സമ്മതിച്ചതായാണ് അറിയുന്നത്. അവർക്കു പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നുള്ളത് പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ നമ്മുടെ നാടിനെയാണ് താറടിക്കാൻ ശ്രമിക്കുന്നത്. സർക്കാരുകൾ മാറിവരും. എൽഡിഎഫിനോട് എതിർപ്പുള്ളവർ വിമർശനം ഉയർത്തും. നല്ല വിമർശനങ്ങൾ വീഴ്ചകള‍െ പരിഹരിക്കാൻ സഹായിക്കും. എന്നാൽ എങ്ങനെയും ഇടിച്ചു താഴ്ത്താനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്.

ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമാണെന്ന ആരോപണവും മുഖ്യമന്ത്രി ഉന്നയിച്ചു. കെപിസിസി യോഗത്തിൽ പിആർ വിദഗ്ധനെ പങ്കെടുപ്പിച്ചതിനെയും പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു.

കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം. ഇല്ലാക്കഥകൾ‌ ഉണ്ടാക്കുക, കഥകൾ ഏറ്റെടുക്കാൻ പണം നൽകുക എന്നതൊക്കെ മാതൃകാപരമാണോ എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു

രാസലഹരിയുമായി സിനിമാ താരം പരീക്കുട്ടി അടക്കം 2 പേർ അറസ്റ്റിൽ

മണിപ്പുർ വീണ്ടും കത്തുന്നു

ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; കെ. ഗോപാലകൃഷ്ണനെതിരേ പ്രശാന്ത് അനുകൂലികൾ