governor arif mohammed khan file image
Kerala

മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശം: ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തണമെന്ന് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ മലപ്പുറം പരാമര്‍ശനങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വിവാദമായതോടെയാണ് ഗവര്‍ണറുടെ നീക്കം. സംഭവത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ചൊവ്വാഴ്ച വൈകുന്നേരം 4ന് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ഗവർണർ നിർദേശം നൽകി.

മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് ദ ഹിന്ദു പത്രത്തില്‍ വന്ന റിപ്പോർട്ട്. കൂടാതെ മലപ്പുറത്തെ ദേശവിരുദ്ധ ശക്തികൾ ആരെന്നും വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് തന്നെ അറിയിക്കാഞ്ഞത് ഈക്കാര്യത്തിലും വിശദീകരണം വേണമെന്ന് ഗവർണർ നിർദേശിച്ചു.

ഈ രണ്ടു വിഷയങ്ങളിലും ഗവർണർ നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയിരുന്നില്ല. ഇതേത്തുടർന്നാണു നേരിട്ടെത്താനുള്ള നിർദേശം. പി.വി.അന്‍വര്‍ താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വീകരിച്ച നടപടിയും ഡിജിപിയോട് ഗവര്‍ണര്‍ വിശദീകരണം തേടും.

ജമ്മു കശ്മീർ, ഹരിയാന ഫല പ്രഖ്യാപനം കാത്ത് രാജ്യം

നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം ബാക്കി; തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്

നെഹ്‌റു ട്രോഫി വള്ളംകളി: വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ

ചക്രവാതച്ചുഴി രൂപപ്പെട്ടു; 5 ദിവസം കനത്ത മഴ, ജാഗ്രത

കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐസിയുവിൽ