വിശ്വാസിയെ വികാരിയുടെ നേതൃത്വത്തിൽ അൾത്താരയിൽ മർദിച്ചതായി പരാതി 
Kerala

വിശ്വാസിയെ വികാരിയുടെ നേതൃത്വത്തിൽ അൾത്താരയിൽ മർദിച്ചതായി പരാതി | Video

കൊച്ചി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഞായറാഴ്ച കുർബാന മധ്യേ വിശ്വാസിയെ വികാരിയുടെ നേതൃത്വത്തിൽ മർദിച്ചെന്ന് ആരോപണം.

കുർബാനയ്ക്കിടെ വായിക്കാൻ മേജർ ആർച്ച് ബിഷപ്പും അപ്പോസ്‌തോലിക്ക് അഡ്മിനിസ്ട്രേറ്ററും മാർപാപ്പയുടെ നിർദേശാനുസരണം നൽകിയ സർക്കുലർ വികാരി വായിക്കാൻ തയാറാവാതെ വന്നതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇടവകാംഗം MTNS റീജ്യനൽ കമ്മിറ്റി ട്രഷറർ ജോർജ് കോയിക്കര സർക്കുലറുമായി അൾത്താരയിൽ എത്തുകയായിരുന്നു. ഈ സമയം വികാരി ജോയി കണ്ണമ്പുഴ മൈക്കിലൂടെ ജോർജ് കോയിക്കര വികാരിക്കെതിരെ കേസ് കൊടുത്ത ആളാണ്‌ എന്ന് വിളിച്ചു പറഞ്ഞ് വിശ്വാസികളെ പ്രകോപിതരാക്കിയെന്നാണ് ആരോപണം. തുടർന്ന് പാരീഷ് ഫാമിലി യൂണിയൻ ട്രഷറർ ലിജോ ഐക്കരേത്ത്, തങ്കച്ചൻ എന്നിവർ ഉൾപ്പെടെ അഞ്ചോളം പേർ ചേർന്ന് ജോർജ് കോയിക്കരയെ അൾത്തരയിൽ നിന്ന് കഴുത്തിനു പിടിച്ചു വലിച്ചു കൊണ്ടുപോയി, വൈദികർ സഭാ വസ്ത്രം ധരിക്കുന്ന സ്ഥലമായ സങ്കീർത്തിയിൽ കൊണ്ടു പോയി ക്രൂരമായി മർദിച്ചെന്നും പറയുന്നു.

അക്രമത്തിനു ആഹ്വാനം ചെയ്ത വികാരിയെയും, ആക്രമണം നടത്തിയ വ്യക്തികളെയും ഉടൻ സഭയിൽ നിന്നു പുറത്താക്കണമെന്ന് MTNS നേതാക്കളായ റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ, ആന്റണി പുതുശ്ശേരി, റോബിൾ മാത്യു, ടെൻസൻ പുളിക്കൽ, ബ്രിജിത് ജോ, ജോയ്‌സി സെബാസ്റ്റ്യൻ, ടോണി ജോസഫ് എന്നിവർ മേജർ ആർച്ച് ബിഷപ്പ്, അപ്പോസ്തൊലിക്ക് അഡ്മിനിസ്ട്രേറ്റർ എന്നിവരോട് ആവശ്യപ്പെട്ടു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം