complaint of treatment to a pregnant woman in a government hospital in thycaud 
Kerala

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടർക്കെതിരെയാണ് പരാതി. ഗർഭസ്ഥ ശിശുവിന് അനക്കമില്ലെന്ന് പറഞ്ഞ് അർദ്ധരാത്രി ആശുപത്രിയിലെത്തിയ ഗർഭിണിയോട് കുഞ്ഞ് ഉറങ്ങുകയായിരിക്കുമെന്ന് പറഞ്ഞ് തിരികെ അയച്ചു. അടുത്ത ദിവസം നടത്തിയ സ്‌കാനിങിലാണ് കുട്ടി വയറ്റില്‍ മരിച്ചതായി കണ്ടെത്തിയത്.

കഴക്കൂട്ടം സ്വദേശി പവിത്രക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. പൊലീസിനും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. 8 മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. സ്‌കാനിങിന് ശേഷം എസ്‌ഐടി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാന്‍ കുഞ്ഞിന് പോസ്റ്റ്‌മോര്‍ട്ടം നടത്തും

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ