Conflict in Mahila Congress March Thiruvananthapuram 
Kerala

മഹിള കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവന്തപുരം: വിലവർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർക്കകർ നടത്തിയ മാർച്ചിൽ സംഘർഷം. അരി ഉൾപ്പടെയുള്ള ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടന്നത്.

കാലിക്കലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. നൂറു കണക്കിന് പ്രവർത്തകരാണ് കാലിക്കലങ്ങൾ ഉയർത്തിപിടിച്ച് പ്രതിഷേധിച്ചത്. ചിലർ കലങ്ങൾ പൊലീസുകാർക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിനു സമീപത്ത് വച്ച് ബാരിക്കേടുകൾ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ബാരിക്കേടുകൾ മുകളിൽ കയറി നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തകർക്കെതിരെ പൊലീസ് 3 തവണ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധിത്തിനിടെ ജെബി മേത്തർ എംപിക്ക് പരിക്കേറ്റു. എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 3 പ്രവർത്തകർക്കും പരിക്കേറ്റിതായാണ് വിവരം.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ