A V Gopinath 
Kerala

'സിപിഎം ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കും, പാർട്ടിയേക്കാൾ പ്രധാനം വികസനമാണ്', എ.വി. ഗോപിനാഥ്

പാലക്കാട്: എൽ‌ഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എൽഎയുമായ എ.വി. ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനമാണ് നവകേരള സദസിന്‍റെ ലക്ഷ്യം. നാടിന്‍റെ വികസനത്തിനായി പാർ‌ട്ടി നോക്കാതെ പങ്കെടുക്കുമെന്നും വികസന കാര്യങ്ങളിൽ ഒന്നിച്ചു ചേരണമെന്നാഗ്രഹിക്കുന്ന എല്ലാവരും നവകേരള സദസിന്‍റെ ഭാഗമാവണമെന്നും ഗോപിനാഥ് അഭിപ്രായപ്പെട്ടു.

പരിപാടിയിൽ പങ്കെടുക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. പിണറായി സർക്കാർ നല്ലത് ചെയ്താൽ അംഗീകരിക്കും. നാളെ കോൺഗ്രസിന്‍റെ നല്ല ഒരു സർക്കാർ അധികാരത്തിൽ വന്നാൽ അവരുമായും സഹകരിക്കും. ജനസമ്പർക്ക യാത്രയില്‍ രാഷ്ട്രീയം നോക്കാതെ ആളുകൾ പങ്കെടുക്കുകയും സഹായം വാങ്ങുകയും ചെയ്തിട്ടുണ്ടല്ലോ എന്നും ഗോപിനാഥ് പറഞ്ഞു.

ഗോപിനാഥ് സിപിഎമ്മിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം മുതിർന്ന സിപിഎം നേതാക്കൾ പലപ്പോഴായി പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിൽ വലിയ സന്തോഷമുണ്ട്. എന്നാൽ താൻ മനസുകോണ്ട് കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു