Deepa Das Munshi 
Kerala

തെരഞ്ഞെടുപ്പ് ഒരുക്കം: കോൺഗ്രസ് നേതൃത്വം പോഷക സംഘടനകളുമായി ചർച്ചയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പോഷക സംഘടനകളുടെ ഭാരവാഹികളുമായി കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തി. ആദ്യദിനം മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കെപിസിസി ഡിജിറ്റല്‍ മീഡിയ ഭാരവാഹികളുമായും രണ്ടാം ദിനം കെപിസിസി മീഡിയ ആന്‍റ് കമ്യൂണിക്കേഷന്‍സ്, ഐഎന്‍ടിയുസി, ദലിത് കോണ്‍ഗ്രസ്, സേവാദള്‍, സംസ്ഥാന വാര്‍ റൂമിന്‍റെ ചുമതലവഹിക്കുന്നവര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ബൂത്ത് തലത്തില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി യോഗത്തില്‍ നേതാക്കളെ ഓർമിപ്പിച്ചു. നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് മണ്ഡലം, ബൂത്തു തലങ്ങളിലും പ്രത്യേക സ്‌ക്വാഡുകളായി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ വീടുകള്‍ കയറി ജനങ്ങളോട് വിശദീകരിക്കണമെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പോഷക സംഘടനകള്‍ക്ക് വലിയ പങ്കാണുള്ളതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

ഫാസിസ്റ്റ് ഭരണാധികാരികളായ നരേന്ദ്ര മോദിയും പിണറായി വിജയനും നേതൃത്വം നല്‍കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം കേരളത്തില്‍ ശക്തമാണ്. ഇരുവര്‍ക്കും എതിരെയാണ് കോണ്‍ഗ്രസ് പോര്‍മുഖം തുറക്കുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും വളരെ അനുകൂല സാഹചര്യമാണുള്ളത്.

കൂടുതല്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ ഇരുപത് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നും നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ദീപാദാസ് മുന്‍ഷി അഭിപ്രായപ്പെട്ടു. കെപിസിസി ഭാരവാഹികളായ ടി. യു. രാധാകൃഷ്ണന്‍, കെ. ജയന്ത്, ജി. എസ്. ബാബു, പഴകുളം മധു, കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ വി.ടി. ബല്‍റാം തുടങ്ങിയവര്‍ രണ്ടു ദിവസമായി നടന്ന യോഗത്തില്‍ പങ്കെടുത്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ