K N Balagopal 
Kerala

ആറു ജില്ലകളിലായി11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമ്മാണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയിൽ വേ മേൽപ്പാലങ്ങൾക്ക് നിർമ്മാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 6 ജില്ലകളിലായാണ് ഇവ നിർമ്മിക്കുന്നത്.

പാലങ്ങളുടെ നിർമ്മാണ ചെലവിനായി 77.65 കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി കൂടി അനുവദിച്ചതോടെയാണ് പദ്ധതിയുടെ നിർവഹണ ഘട്ടത്തിലേക്ക് കടക്കാനാവും.

കണ്ണൂർ - കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പുലങ്ങാട്‌ ബീച്ച്‌, മുക്കം , തൃശൂർ - വേലക്കുട്ടി/ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ , കോഴിക്കോട് - വെള്ളയിൽ, കോട്ടയം- കോതനല്ലൂർ , കൊല്ലം - ഇടകുളങ്ങര, പോളയത്തോട്‌ , തിരുവനന്തപുരം- അഴൂർ എന്നിവിടങ്ങളിലാണ് മേൽപ്പാലങ്ങൾ ഉയരുക.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു