Representative image for bank deposits 
Kerala

9,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് സഹകരണ മേഖല

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് വീതം തുടങ്ങുക എന്നീ ലക്ഷ്യങ്ങലുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10ന് ആരംഭിക്കും. ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണം നിശ്ചയിച്ചിരിക്കുന്നത്.

സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44ാം നിക്ഷേപ സമാഹരണ യജ്ഞം ലക്ഷ്യമിടുന്നത് 9,000 കോടി രൂപയാണ്.

നിക്ഷേപ സമാഹരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 10ന് 11 മണിക്ക് ജവഹര്‍ സഹകരണ ഭവനില്‍ മന്ത്രി നിര്‍വഹിക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7,250 കോടി, കേരള ബാങ്ക് വഴി 1,750 കോടി, സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിലൂടെ 150 കോടിയാണ് ലക്ഷ്യം. നിക്ഷേപത്തിന്‍റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് സഹകരണ വകുപ്പ് നിർദേശം.

നവംബർ ഒന്നിന് ആരംഭിച്ച നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ- 2023 രണ്ടാംഘട്ട ക്യാംപെയിൻ 31 വരെ തുടരും. ഈ പദ്ധതി ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ വായ്പ കുടിശികയായവർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി നീട്ടണമെന്ന സഹകാരികളുടെയും ബാങ്കുകളുടെയും ആവശ്യത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.

ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശിക അടച്ചു തീർക്കാൻ ഈ മാസം കൂടി സാധിക്കും. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശിക അടച്ചുതീർക്കാനാകും.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം