തൃശൂർ: ചെന്താരാപ്പിന്നി ചാമക്കാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിശേരി സജീവൻ (52) ഭാര്യ ദിവ്യ (42) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സജീവന്‍റെ മൃതദേഹം വീട്ടിലെ ഹാളിലും ദിവ്യയുടേത് കിടപ്പു മുറിയിലുമാണ് കണ്ടെത്തിയത്. മത്സ്യ തൊഴിലാളിയാണ് സജീവൻ. സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.