Suresh Gopi  
Kerala

വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി

കൊച്ചി: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചുവെന്ന കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി. സുരേഷ് ഗോപിയുടെ ഹർജി എറണാകുളം എസിജെഎം കോടതി തള്ളി. കേസ് റദാക്കില്ലെന്ന് കോടതി വ്യക്തമാക്കി.

വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. രണ്ടു കാറുകൾ റജിസ്റ്റർ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് ആരോപണം ഉയർന്നത്. പുതുച്ചേരിയിലെ കൃഷിയിടത്തിന്‍റെ വിലാസത്തിലാണു കാറുകൾ റജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നൽകിയത്. എന്നാൽ ആ വിലാസത്തിൽ ഭൂമി ഇല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; നോട്ടീസ് നൽകി അന്വേഷണസംഘം

ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഇറക്കി വിട്ടത് വേദനിപ്പിച്ചു, വിഷമിച്ചാണ് വേദി വിട്ടത്: നടൻ ബിബിൻ ജോർജ്

അൻവർ ഡിഎംകെയിലേക്ക്? തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി