എഡിജിപി അജിത് കുമാർ 
Kerala

എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സിപിഐ; പ്രതിസന്ധിയിൽ എൽഡിഎഫ്

ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.​ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ രംഗത്തെത്തുമ്പോൾ എൽഡിഎഫിൽ വീണ്ടും പ്രതിസന്ധി. അന്വേഷണ റിപ്പോർട്ടിന് ശേഷം എഡിജിപിക്കെതിരെ നടപടിയെന്ന എൽഡിഎഫ് യോഗത്തിലെ തീരുമാനം നി​ല​നി​ൽ​ക്കെ സിപിഐ നേതാക്കൾ അ​ജി​ത്കു​മാ​റി​നെ​തി​രേ വീ​ണ്ടും പരസ്യമായി രംഗത്തെത്തി​. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ച​പ്പോൾ, ഡിജിപിയെ മറ്റാതെ മുന്നോട്ട് പോകാൻ സർക്കാരിന് പ്രയാസമായിരിക്കുമെന്ന് മുതിർന്ന സിപിഐ നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പ്രകാശ് ബാബുവും ചൂണ്ടിക്കാട്ടി.​

ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുവട്ടമല്ല, രണ്ടുവട്ടം എന്തിനാണെന്ന് ആർക്കും അറിയാത്ത കാരണങ്ങളാ‌ൽ, അറിയപ്പെടുന്ന ആർഎസ്എസ് നേതാക്കളെ എം.ആർ.​ അജിത്കുമാർ കണ്ടു. എൽഡിഎഫ് ഭരിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാൻ അദ്ദേഹം അർഹനല്ല. ഇതാണ് സിപിഐ​യു​ടെ ഉ​റ​ച്ച നിലപാട്. എഡിജിപിയുടെ ചുമതല വഹിക്കാൻ ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥന് അർഹതയില്ല. അദ്ദേഹം മാറിയേ തീരൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. പി.വി.​ അൻവറിനെതിരായ സിപിഎമ്മിന്‍റെ പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കൈയ്യും കാലും വെട്ടുമെന്ന ശൈലി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയത്തെ എതിർക്കേണ്ടത് ആശയം കൊണ്ടാണെന്നുമായിരുന്നു സെക്രട്ടറിയുടെ മറുപടി.

വിഷയം രാഷ്ട്രീയമാണെന്നും എ​ഡി​ജി​പി​ക്കെ​തി​രേ ഉടൻ നടപടിയെടുക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.​ അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ പേരിൽ ഒരു തർക്കത്തിനില്ല. അന്വേഷിച്ച് ഒരു നിഗമനത്തിലെത്തി​ച്ചേരാൻ കഴിയുന്ന വിഷയമല്ല ഇത്. ഇതൊരു രാഷ്ട്രീ​യ വിഷയമാണ്. എഡിജിപിക്കെതിരെ തുടർച്ചയായ പല വിഷയങ്ങളും വന്നു. എഡിജിപിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇതൊരു ഉറപ്പിന്‍റെ കാര്യമല്ല. മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു പറഞ്ഞു.​ എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് ഡിജിപിയുടെയോ മറ്റാരുടെയെങ്കിലുമോ അനുമതി കിട്ടിയോ എന്നത് അന്വേഷണത്തിൽ കണ്ടെത്താം.​ എന്നാൽ അങ്ങനെ കാണാമോ എന്നതാണ് ചോദ്യം ആർഎസ്എസ് നേതാക്കളെ കണ്ടു എന്നത് എഡിജിപി സമ്മതിച്ചതാണ്. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. എഡിജിപിക്ക് മതേതര രാജ്യത്തെ ജനങ്ങളെ എങ്ങനെ നീതി​പൂർവ്വം കാണാൻ കഴിയും? ക്രമസമാധാന ചുമതലയിൽ തുടരുന്നത് തെറ്റായ സന്ദേശം കേരളത്തിലെ ജനങ്ങൾക്ക് നൽകും. തിരുത്തേണ്ടവർ എത്രയും പെട്ടന്ന് തിരുത്തണമെന്നും പ്രകാശ് ബാബു പറഞ്ഞു.

ദിവ്യക്കെതിരേ പാർട്ടി നടപടി; ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതി

നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് പരിശോധന നടത്തിയത്; തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി കലക്റ്റർ

താ​ൻ ക​യ​റി​യ​ത് ഷാ​ഫിയുടെ കാറിലെന്ന് രാഹുൽ

ഒടുവിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ; എല്ലാ പദവികളിൽ നിന്നും നീക്കാൻ സിപിഎം

എൽഎൽബി ചോദ്യ പേപ്പറിൽ നവീൻ ബാബുവിന്‍റെ മരണത്തെ പരാമർശിക്കുന്ന ചോദ്യം: അധ്യാപകനെ പിരിച്ചുവിട്ടു