Arya Rajendran 
Kerala

മേയർ ആര്യാ രാജേന്ദ്രന് സിപിഎമ്മിന്‍റെ അന്ത്യശാസനം; തെറ്റ് തിരുത്താൻ അവസാന അവസരം നൽകും

മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജോന്ദ്രന് തെറ്റ് തിരുത്താൻ അവസാന അവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് അഭിപ്രായം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടി തീരുമാനം.

മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി നേതാക്കൾക്കിടയിൽ ഉ‍യർന്നു.

ആര്യാ രാജേന്ദ്രന്‍റേത് അഹങ്കാരം നിറഞ്ഞ പെരുമാറ്റമാണെന്നും ജനങ്ങൾക്കിടയിലിത് അവമതിപ്പിന് കാരണമായെന്നും പാർട്ടി വിലയിരുത്തി. കെഎസ്ആർ‌ടിസി ഡ്രൈവർ- മേയർ വിവാദത്തിൽ മെമ്മറി കാർഡ് കിട്ടാത്തത് ഭാഗ്യമായെന്നും അഭിപ്രായമുയർന്നു. മെമ്മറി കാർഡ് കിട്ടിയാൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. മേയറും കുടുംബവും റോഡിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും ഇത് ജനങ്ങൾക്കിയിൽ വലിയ അവമതിപ്പിന് കാരണമായെന്നും യോഗത്തിൽ വിമർശനമുയർന്നു.

തിരുവനന്തപുരം - കൊച്ചി സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം