കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാനാണ് തീരുമാനം. ഇന്നു ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം.
ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അനുമതിക്കായി നൽകും. നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.