അൻവറിനെ കൈയൊഴിഞ്ഞ് സിപിഎം; ശശിക്ക് ക്ലീൻചിറ്റ് 
Kerala

അൻവറിനെ കൈയൊഴിഞ്ഞ് സിപിഎം; ശശിക്ക് ക്ലീൻചിറ്റ്

തിരുവനന്തപുരം: പി.വി. അൻവറിനെ പൂർണമായും കൈയൊഴിഞ്ഞ് സിപിഎം സെക്രട്ടേറിയറ്റ് യോഗം. പി.വി. അൻവർ ഉന്നയിച്ച പരാതികളിൽ പി. ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ തീരുമാനം പാർട്ടി അംഗീകരിക്കുകയായിരുന്നു.

എഡിജിപി എം.ആർ. അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും തീരുമാനമായി. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോ‍ർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം.

അതേസമയം, തൃശൂർ പൂരം കലക്കൽ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും എഡിജിപിക്കെതിരെ നടക്കുന്നതിനാൽ ഇതിന്‍റെയെല്ലാം റിപ്പോർട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കിൽ എഡിജിപിയെ മാറ്റാമെന്നാണ് സിപിഎം എടുത്ത തീരുമാനം.

തൃശൂർ പൂരം കലക്കൽ: സുരേഷ് ഗോപിയിലേക്ക് സംശയം നീളുന്നു

അർജുന്‍റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ: സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തു

വയനാട് ദുരന്തം: കേന്ദ്രം ഫണ്ട് നൽകാത്തത് അനീതിയെന്ന് കെ.സി. വേണുഗോപാൽ

ചാലക്കുടിയിൽ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു