Cpm Flag file
Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും സ്ഥാനാർഥിപട്ടികയിലുണ്ട്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പട്ടികയ്ക്ക് അംഗീകാരം ലഭിച്ച ശേഷം വൈകിട്ടാവും സംസ്ഥാന സെക്രട്ടറി എം.ബി. ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.

മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും സ്ഥാനാർഥിപട്ടികയിലുണ്ട്. ആലത്തൂരിൽ കെ. രാധാകൃഷ്ണനും വടകരയിൽ കെ. കെ. ശൈലജയുമാണ് സ്ഥാനാർഥികൾ. ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജോയ്സ് ജോർജ് മത്സരിക്കും.

വി. ​വ​സീ​ഫ് - മ​ല​പ്പു​റം, ടി.​എം. തോ​മ​സ് ഐ​സ​ക് - പ​ത്ത​നം​തി​ട്ട , എം. ​മു​കേ​ഷ് -കൊ​ല്ലം , ജോ​യ്സ് ജോ​ർ​ജ് -ഇ​ടു​ക്കി, എ. ​വി​ജ​യ​രാ​ഘ​വ​ൻ -പാ​ല​ക്കാ​ട്, കെ.​ജെ. ഷൈ​ൻ - എ​റ​ണാ​കു​ളം, എം.​വി. ജ​യ​രാ​ജ​ൻ - ക​ണ്ണൂ​ർ, കെ.​കെ. ശൈ​ല​ജ -വ​ട​ക​ര, എ​ള​മ​രം ക​രീം - കോ​ഴി​ക്കോ​ട്, എ.​എം. ആ​രി​ഫ് - ആ​ല​പ്പു​ഴ, വി. ​ജോ​യ് - ആ​റ്റി​ങ്ങ​ൽ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ - കാ​സ​ർ​ഗോ​ഡ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ - ആ​ല​ത്തൂ​ർ, സി. ​ര​വീ​ന്ദ്ര​നാ​ഥ്- ചാ​ല​ക്കു​ടി, കെ.​എ​സ്. ഹം​സ- പൊ​ന്നാ​നി - എന്നിങ്ങനെയാവും സ്ഥാനാർഥികൾ. സിപിഎം കൂടി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതോടെ ഇടതു മുന്നണിയുടെ 20 സ്ഥാനാർഥികളും ഔദ്യോഗിക പ്രചാരണം ആരംഭിക്കും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?